വിമാനം റണ്‍വേയില്‍ക്കൂടി മുന്നോട്ട് ഓടിത്തുടങ്ങി. അതിന്റെ വേഗത കൂടിക്കൊണ്ടിരുന്നു. പെട്ടെന്നു വിമാനത്തിനുള്ളിലെ വിളക്കുകളെല്ലാം അണഞ്ഞു. എന്‍. എല്‍.ബാലകൃഷ്ണന് ഇന്ദ്രന്‍സിന്റെ ബൈക്കിന്റെ പിന്നില്‍ കയറിയാലെന്നപോലെ ചെറിയ ഒരു കുലുക്കത്തോടെ വിമാനത്തിന്റെ മുന്‍ചക്രം പൊങ്ങി.
പെട്ടെന്നു പിന്നോട്ടാഞ്ഞ ഞാന്‍ ചാടിപ്പിടിച്ചത് മുന്‍സീറ്റില്‍. പക്ഷേ, എന്റെ പേടി കൊണ്ടോ, അല്ലെങ്കില്‍ വിമാനം പൊങ്ങിയ സമയത്തായതുകൊണ്ട് ഗുരുത്വാകര്‍ഷണം ശരിക്കും വര്‍ക്ക് ചെയ്യാത്തതുകൊണ്ടോ, എനിക്കു ഗുരുത്വം ഇത്തിരി കുറവായതുകൊണ്ടോ മുന്‍സീറ്റില്‍ പിടിക്കാനാഞ്ഞ എന്റെ കൈ ഞാന്‍ ഉദ്ദേശിച്ചതിലും കുറച്ചു കൂടി മുന്നോട്ടു പോയാണ് പിടിച്ചത്.
“യൂ സ്കൌണ്ട്രല്‍, ട്രയിംഗ് റ്റു ടീസ് മീ? ഐ വില്‍ കാള്‍ ദ് പൊലീസ്, ഐ വില്‍ കാള്‍ ദ് പൊലീസ്!” ഒരു പെമ്പ്രന്നോത്തി ചാടിയെഴുന്നേറ്റ് എന്റെ നേരെ നോക്കി അലറാന്‍ തുടങ്ങി.
രണ്ടു മിനിറ്റിനുള്ളില്‍ എന്റെ ചുറ്റും ഒരു വലിയ ആള്‍ക്കൂട്ടം തന്നെ പ്രത്യക്ഷപ്പെട്ടു. അപ്പോഴേക്കും വിമാനം പൊക്കി ആകാശത്തുകൊണ്ടു പോയി ലംബമാക്കി വച്ചിട്ട്, ഇനിയതു തന്നേ ഓടിക്കൊള്ളും, അവിടെ കാണുന്ന സ്വിച്ചിലൊന്നും തൊടാതെ നോക്കിയിരുന്നാല്‍ മതി എന്നു കോ-പൈലറ്റിനെ ചട്ടം കെട്ടി പൈലറ്റും സംഭവസ്ഥലത്ത് ഓടിയെത്തി.
വീഴാന്‍ പോയപ്പൊ പിടിച്ചതാണെന്ന് എത്ര ആണയിട്ടു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. അവരെല്ലാം കൂടി ഉടനെ തന്നെ ഒരു പരാതി ഒക്കെ എഴുതിയുണ്ടാക്കി ആ പെമ്പ്രന്നോത്തിയെക്കൊണ്ട് ഒപ്പിടീപ്പിച്ച് അടുത്തു കാഴ്ചകാണാന്‍ നിന്ന രണ്ടു പേരെക്കൊണ്ട് സാക്ഷിയും ഒപ്പിടീപ്പിച്ചു വച്ചിട്ട് പൊലീസിനെ വിളിച്ചു. പൊലീസു വരുന്നതുവരെ ഞാന്‍ ചാടി പോവാതിരിക്കാനായി ഒന്നു രണ്ടു ചെറുപ്പക്കാര്‍ എന്റെയടുത്ത് ചുറ്റിപ്പറ്റി നില്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
കീയൂം കീയൂം കീയൂം കീയൂം....പൊലീസ് ജീപ്പിന്റെ സൈറണ്‍ ദൂരെ നിന്നും കേട്ടു തുടങ്ങി.
ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ അതു നിലച്ചു.പത്തു സെക്കന്റ് കഴിഞ്ഞപ്പോള്‍ വീണ്ടും സൈറണ്‍. ഇത്തവണയും അത് ഒരു മിനിറ്റേ നീണ്ടു നിന്നുള്ളൂ. എന്തോ പന്തികേടു തോന്നി.
കീയൂം കീയൂം കീയൂം കീയൂം....ദേ വീണ്ടും. ഇത്തവണ കുറച്ചു കൂടി ഒന്നു ശ്രദ്ധിച്ചു നോക്കി. സംഗതി പിടികിട്ടി. എന്റെ സെല്‍ഫോണ്‍ മണിയടിക്കുന്ന ശബ്ദം!
ചാടിപ്പിടിച്ചു സെല്‍ഫോണ്‍ എടുത്തു ചെവിയില്‍ ചേര്‍ത്തു.
“ഇതു ഞാനാ. ഞാന്‍ ഇന്നങ്ങോട്ടു വരുന്നുണ്ട്.” മണിനാദത്തിനു പുറകേ ഒരു കിളിനാദം.
ഒരെണ്ണം നമ്മുടെ സീറ്റിന്റെ മുന്നില്‍ വന്നിരുന്നതിന്റെ കേട് മാറാതെ ഇങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ദേ അടുത്തത്.
“അയ്യോ, ഇങ്ങോട്ടൊന്നും വരണ്ട. ഞാനിവിടെ ഇത്തിരി പ്രശ്നത്തിലാ.” ഞാന്‍ വളരെ പെട്ടെന്നു തന്നെ സമചിത്തത കൈവരിച്ചു.
“ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് എന്തു പ്രശ്നം? മൂടിപ്പുതച്ചുകിടന്നായിരിക്കുമല്ലോ പ്രശ്നം സോള്‍വ് ചെയ്യുന്നത്?” ഉടനെ റിപ്ലേ വന്നു.
“ഞാനിവിടെ ഒരു പെണ്ണുകേസില്‍ പെട്ടിരിക്കുകയാ. പൊലീസ് ഇപ്പൊ വരും.” പറഞ്ഞു തീര്‍ന്നതും സീറ്റ് ബെല്‍റ്റ് ഊരിമാറ്റാന്‍ ഞന്‍ ഒരു ശ്രമം നടത്തി. പക്ഷേ നല്ല ബലമുള്ള ആ ബെല്‍റ്റ് എന്റെ നെഞ്ചിനു കുറുകേ ഒരു ചലനവും ഇല്ലാതെ ഇരിക്കുന്നു. ഞാന്‍ കുറച്ചു ബലം പ്രയോഗിച്ചു അതു ഒന്നു പൊക്കി. പക്ഷെ അതിന്റെ ഭാരം ഒറ്റക്കൈയ്യില് താങ്ങാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഞാന്‍ ഒരു സെക്കന്റ് കയ്യൊന്നു വിട്ടു.
“എന്റമ്മോ....”
“എന്റള്ളോ...”
“അയ്യോ....”
മൂന്നു കരച്ചില് ഞാന്‍ വ്യക്തമായി കേട്ടു. ആദ്യത്തേത്, പൊക്കിയ സീറ്റ് ബെല്‍റ്റ് തിരിച്ചു വന്നു എന്റെ നെഞ്ചത്ത് വീണപ്പോള്‍ ഞാന്‍ കരഞ്ഞുകൊണ്ട് ചാടിയെഴുന്നേറ്റത്. രണ്ടാമത്തേത്, ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ എന്റെ നെഞ്ചിനു കുറുകെ കാലു വച്ച് സുഖമായിക്കിടന്നുറങ്ങിയിരുന്ന ഷാനവാസ് കട്ടിലില്‍ നിന്നും തലയിടിച്ചു താഴെ വീണപ്പോള്‍ അലറിക്കരഞ്ഞത്. മൂന്നാമത്തേത് രണ്ട് അലര്‍ച്ച കേട്ട് പേടിച്ച് ഫോണിന്റെ മറ്റേത്തലയ്ക്കല്‍ നിന്നും വന്ന സ്ത്രീശബ്ദത്തിലുള്ള കരച്ചില്.
കൈയ്യില്‍ നിന്നും തെറിച്ചു പോയ ഫോണ്‍ തപ്പിപ്പിടിച്ചെടുത്ത് ചെവിയില്‍ വെയ്ക്കുമ്പോള്‍ ഡിസ്പ്ലേയില്‍ നോക്കി ആരാണെന്ന് ഉറപ്പുവരുത്തി.
“ഞാന്‍ ഒരു സ്വപ്നം കണ്ടതായിരുന്നു.” തെല്ലു ജാള്യതയോടെ ഞാന്‍ പറഞ്ഞു.
“അതു തന്നെ. കാണുമ്പോള്‍ മിനിമം പെണ്‍വാണിഭമെങ്കിലും കാണണം. അതു മാത്രമേയുള്ളല്ലോ ചിന്ത.” അങ്ങേതലയ്ക്കല്‍ നിന്നും കത്തിക്കയറാന്‍ തുടങ്ങി.
“അയ്യോ, ഒന്നു ക്ഷമീ...നീ വിളിച്ച കാര്യം പറ.”
“ഡാ, ഞാന്‍ നാളെ അങ്ങോട്ടു വരുന്നു. ഓഫീസില്‍ നിന്ന് കുറച്ചു പേപ്പേര്‍സ് കളക്ട് ചെയ്യാനുണ്ട്. നീ എന്നെ നാളെ രാവിലെ മഡിവാളയില്‍ നിന്നും ഒന്നു പിക്ക് ചെയ്യണം, എന്നിട്ട് വൈകിട്ട് എനിക്ക് മുംബൈക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്തു വെക്കണം. ഏതെങ്കിലും നൈറ്റ് ഫ്ലൈറ്റ് മതി. അതാവുമ്പോള്‍ ചീപ്പ് ആയിരിക്കും.” ഒറ്റശ്വാസത്തില്‍ ബിന്ദു പറഞ്ഞു തീര്‍ത്തു.
ബിന്ദു എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ആയതുകൊണ്ടും, വളരെ നാളുകള്‍ പലസ്ഥലങ്ങളിലായി അലഞ്ഞു നടന്ന എന്നെ ബാംഗ്ലൂര്‍ കൂട്ടിക്കൊണ്ടു വന്ന് ഒരു ജോലി കിട്ടുന്നതുവരെ എന്റെ സര്‍വത്ര ചിലവും വഹിച്ച് എന്നെ സഹിച്ച് ക്ഷീണിച്ച ഒരു ജന്തു ആയതുകൊണ്ടും, ആ ഫ്ലൈറ്റിലെ പെണ്‍വാണിഭക്കേസില്‍ നിന്നും എന്നെ രക്ഷിച്ചതുകൊണ്ടും കൂടുതല്‍ ഒന്നും ചോദിക്കാനും പറയാനും നില്‍ക്കാതെ തലയും കുലുക്കി സമ്മതിച്ച് തലയും തടവി ഇരിക്കുന്ന ഷാനവാസിനെ നോക്കി ഒരു പുച്ഛചിരിയും പാസാക്കി ഒരു മൂളിപ്പാട്ടും പാടി ബാത്ത് റൂമിലേക്ക് കയറി.
അന്ന് ഓഫീസില്‍ ചെന്ന ഉടനെ തന്നെ സുഹൃത്തിന്റെ ട്രാവല്‍ ഏജന്‍സിയില്‍ വിളിച്ചു ടിക്കറ്റിന്റെ കാര്യം പറഞ്ഞു. രാത്രി ഫ്ലൈറ്റ് മതി എന്നുള്ള കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കാനും മറന്നില്ല.
ഉച്ചഭക്ഷണസമയത്ത് സുഹൃത്ത് വിളിച്ച് രാത്രി 8.30 നു ഉള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ടിക്കറ്റ് ഉണ്ടെന്നും നാലായിരത്തി അഞ്ഞൂറ് രൂപയാവും എന്നും പറഞ്ഞപ്പോള്‍ കൂടുതല്‍ ഒന്നും ആലോചിക്കാന്‍ നിന്നില്ല. ബുക്ക് ചെയ്ത് ടിക്കറ്റ് ആരുടെയെങ്കിലും കൈയ്യില്‍ ഓഫീസിലേക്ക് കൊടുത്തുവിടാന്‍ പറഞ്ഞിട്ട് പള്ളനിറപ്പിലേക്ക് ശ്രദ്ധതിരിച്ചു.
മൂന്നുമണിക്ക് വീക്കിലി സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ അവസാനമിനുക്കു പണികള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ വീണ്ടും സൈറണ്‍ കേട്ടു തുടങ്ങി. കീയൂം കീയൂം കീയൂം....
രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്ക് പതിനൊന്നു പത്തിനു ഒരു വിമാനമുണ്ടത്രേ. ബിന്ദുവിനെ വിളിച്ചു, കണ്‍ഫേം ചെയ്യാന്‍.
“നിനക്ക് എന്നെ എയര്‍പ്പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്യാന്‍ പറ്റുമെങ്കില്‍ ബുക്ക് ചെയ്തോ.” അവള് നയം വ്യക്തമാക്കി.
ആഹാ.. എന്തൊരു വിശാലമനസ്കത. എന്തായാലും സുഹൃത്തിനെ വിളിച്ച് പതിനൊന്നു പത്തിന്റെ വിമാനത്തിന് ഓക്കെ പറഞ്ഞു. അരമണിക്കൂറിനുള്ളില്‍ ടിക്കറ്റും കൊടുത്ത് ഒരു പയ്യനെ വിട്ടു അവന്. ടിക്കറ്റ് നോക്കി എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തി.
പിറ്റേന്ന് കാലത്ത് ബിന്ദു പറഞ്ഞ സമയത്ത്, പറഞ്ഞ സ്ഥലത്ത് ലാന്‍ഡ് ചെയ്തു. അവിടെ നിന്നു പിക്ക് ചെയ്ത് ഒരു വര്‍ഷം മുന്‍പ് അവള് താമസിച്ചിരുന്ന ഹോസ്റ്റലില്‍ വിട്ടു, വൈകിട്ട് എട്ട് മണിക്ക് കാണാമെന്നുള്ള ഉറപ്പും നല്കി.
വൈകിട്ട് എട്ടു മണിക്ക് കോറമംഗല ഫോര്‍ത്ത് ബ്ലോക്കില്‍ നിന്നും ബിന്ദുവിനെ പൊക്കി മാര്‍ത്തഹള്ളിയില്‍ അത്യാവശ്യം ഷോപ്പിങ് ഒക്കെ നടത്തി മല്ലേഷ്പാളയത്തുള്ള പുതിയ മലയാളി ഹോട്ടലില്‍ നിന്നും ഭക്ഷണവും കഴിച്ച് ഇറങ്ങി ഞാനൊരേമ്പക്കം വിട്ടു.
“കഴിച്ചു കഴിഞ്ഞപ്പൊ തലയ്ക്ക് ആകെയൊരു മന്ദഹാസം.” ബിന്ദു ഒരു പ്രസ്താവനയിറക്കി.
തമിഴ്നാട്ടില്‍ പഠിച്ച ആ മഹതിയോട് മലയാളത്തിലെ കട്ടി വാക്കുകള്‍ ഒന്നും ഉപയോഗിക്കരുത് എന്നു ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്.
“തലയ്ക്ക് എന്തോന്ന്?” ഞാന്‍ വളരെ നിഷ്ക്കളങ്കമായി തന്നെ ചോദിച്ചു പോയി.
കൃത്യം പത്തുമണിക്കു തന്നെ ഞങ്ങള്‍ എയര്‍പ്പോര്‍ട്ടില്‍ എത്തി. ഭാഗ്യം, ഇതുവരെ അനൌണ്സ് ചെയ്തിട്ടില്ല. ഇനിയും സമയം ഉണ്ട്. പതിനൊന്നു പത്തിനുള്ള വിമാനം ആവുമ്പോള്‍ പത്ത് പത്തിനു അനൌണ്സ് ചെയ്യുമായിരിക്കും.
പത്തു മിനിറ്റ് കാത്തിരുന്നിട്ടും ഫ്ലൈറ്റ് അനൌണ്സ് ചെയ്യുന്ന ലക്ഷണമൊന്നും കാണുന്നില്ല. എന്നാല്‍ പിന്നെ ഒന്നു അന്വേഷിച്ചേക്കാം എന്നു കരുതി.
എയര്‍പോര്‍ട്ട് പരിസരത്തെ കമ്പ്ലീറ്റ് എയറും വലിച്ചു പിടിച്ച് നില്ക്കുന്ന സെക്യൂരിറ്റി ചേട്ടനോട് ചെന്നു പതുക്കെ ചോദിച്ചു:
“സാബ്, ഇന്ത്യന്‍ എയര്‍ലൈന്‍സ് മുംബൈ ഫ്ലൈറ്റ് ചെക്കിന് സ്റ്റാര്‍ട്ടഡ്?”
“തേര് ഈസ് നോ ഡൊമസ്റ്റിക് ഫ്ലൈറ്റ്സ് ആഫ്റ്റര്‍ ഇലവണ്‍ പി.എം.” ഹാവൂ സമാധാനമായി. ഇനിയും സമയമുണ്ടല്ലോ.
“അയ്യോ... എന്താ ചേട്ടാ പറഞ്ഞത്?” വായില്‍ നിന്നും അറിയാതെ വന്നത് മലയാളം!
“ഇന്നിനി മുംബൈലേക്ക് വിമാനമൊന്നുമില്ല. ഇനി നാളെ രാവിലെ ഏഴരയ്ക്കാണ് അടുത്ത ഫ്ലൈറ്റ്.” ദേ ചേട്ടനും മലയാളത്തില്‍!
കുറച്ചുമാറി ഞങ്ങളുടെ സംസാരം തന്നെ നോക്കി നില്ക്കുന്ന ബിന്ദു. ഇനി ഞാന്‍ അവളോട് എന്തു പറയും?
ഓടിച്ചെന്ന് ബിന്ദുവിന്റെ കയ്യില്‍ നിന്നും ടിക്കറ്റ് വാങ്ങി നോക്കി. അതില്‍ നല്ല വ്യക്തമായി 11.10 എന്നു പ്രിന്റ് ചെയ്തിട്ടുണ്ട്.
“എന്താ? എന്തു പറ്റി?” ബിന്ദു ടെന്‍ഷനായി.
“ഒന്നുമില്ല, നാളെ രാവിലെ പോയാല്‍ മതിയോ?” ഞാന്‍ വിവശനായി ചോദിച്ചു.
“ദേ, അനാവശ്യം പറയരുത്. കൊല്ലും നിന്നെ ഞാന്‍.” അവള് ചൂടായിത്തുടങ്ങി.
“അല്ല, വിമാനം രാവിലെ തന്നെ പോയി. രാവിലെ 11.10 നായിരുന്നു. രാത്രിയാണെങ്കില്‍ 23.10 എന്നായിരുന്നു ടിക്കറ്റില്‍ ഉണ്ടാവേണ്ടത്. രാത്രി ഫ്ലൈറ്റ് എന്നു പറഞ്ഞു ബുക്ക് ചെയ്തതുകൊണ്ട്, ഞാന്‍ അതിനെക്കുറിച്ചോര്‍ത്തില്ല. ആ ഏജന്റ് ആണെങ്കില്‍ പകല്‍ പതിനൊന്ന് പത്ത് എന്നു പറഞ്ഞുമില്ല. സോറി” ഞാന്‍ കരയുന്ന പരുവത്തിലായിരുന്നു.
“നിന്നെ ഏല്‍പ്പിച്ചപ്പോഴേ എനിക്കു തോന്നി ഇതു കുളമാവുമെന്ന്.” അവിടെ പോയി എയര്‍ ഇന്ത്യയുടെ കണക്ഷന് ഫ്ലൈറ്റ്സ് വല്ലതും ഉണ്ടോ എന്നു നോക്ക്, വാ പൊളിച്ചു നില്‍ക്കാതെ.”
എയര്‍ ഇന്ത്യയുടെ കൌണ്ടറില്‍പ്പോയി അന്വേഷിച്ചപ്പോള്‍ എല്ലാ ഫ്ലൈറ്റും ഫുള്‍. ഇനി എന്തു ചെയ്യും എന്നറിയാതെ ഇതികര്‍ത്തവ്യമൂഡനായി നില്ക്കുന്ന എന്നെ നോക്കി;
“നീ ദേ ആ തൂണ് എടുത്തോ, ഞാന്‍ ഇതു എടുത്തു, ചാരിയിരുന്നു ഉറങ്ങിക്കോ.” എന്നു പറഞ്ഞു അവള് പോയി ഒരു തൂണും ചാരിയിരുന്നു ഉറങ്ങിത്തുടങ്ങി.
ബാംഗ്ലൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിയോണ്‍ വിളക്കുകളുടെ താഴെ, ഇന്റര്‍നാഷണല്‍ ടെര്‍മിനലിലെ തിക്കും തിരക്കുമൊക്കെ കണ്ട് കുറച്ചു ബോറടിച്ചപ്പോള്‍ ഒരു തണുത്ത കാറ്റിന്റെ തലോടലില്‍ അറിയാതെ ഉറങ്ങിപ്പോയി. പണ്ട് കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ കൊട്ടാരക്കര, കൊല്ലം ബസ്സ്റ്റാന്റുകളിലും ചെങ്ങന്നൂര്‍, തിരുവല്ല റെയില്‍വേസ്റ്റേഷനിലും ഒക്കെ ഇരുന്നു നേരം വെളുപ്പിച്ചെടുത്ത ദിനങ്ങള്‍ ഞാന്‍ ഓര്‍ത്തുപോയി.
രാവിലെ ഏഴു മുപ്പത്തിയഞ്ചിന്റെ മുംബൈ ഫ്ലൈറ്റില്‍ ബിന്ദുവിനെ യാത്രയാക്കിയ ശേഷം തിരിച്ചു റൂമിലെത്തിയപ്പോഴേക്കും ബിന്ദുവിനെ വിളിച്ച് സംഭവം മുഴുവന്‍ മനസ്സിലാക്കിയ ഷാനവാസും കൂട്ടരും ഒരു വലിയ തിരക്കഥയൊരുക്കി കാത്തിരിക്കുന്നുണ്ടായിരുന്നു.
പാസഞ്ചേര്‍സ് യുവര്‍ അറ്റന്ഷന് പ്ലീസ്...
Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍ ഓര്‍മ്മക്കുറിപ്പ്
Subscribe to:
Post Comments (Atom)
56 അഭിപ്രായങ്ങള്‍:
പെട്ടെന്നു പിന്നോട്ടാഞ്ഞ ഞാന്‍ ചാടിപ്പിടിച്ചത് മുന്‍സീറ്റില്‍. പക്ഷേ, എന്റെ പേടി കൊണ്ടോ, അല്ലെങ്കില്‍ വിമാനം പൊങ്ങിയ സമയത്തായതുകൊണ്ട് ഗുരുത്വാകര്‍ഷണം ശരിക്കും വര്‍ക്ക് ചെയ്യാത്തതുകൊണ്ടോ, എനിക്കു ഗുരുത്വം ഇത്തിരി കുറവായതുകൊണ്ടോ മുന്‍സീറ്റില്‍ പിടിക്കാനാഞ്ഞ എന്റെ കൈ ഞാന്‍ ഉദ്ദേശിച്ചതിലും കുറച്ചു കൂടി മുന്നോട്ടു പോയാണ് പിടിച്ചത്.
ആദ്യതേങ്ങ എന്റെ വക (((ഠേ)))
എന്നാലും സ്വപ്നം കാണുമ്പോ ഇതെന്നെ എങ്ങനെ കണ്ടു, അപാരകഴിവ് തന്നെ മാഷേ.
സുഹൃത്തിന്റെ ആ മന്ദഹാസം ഗംഭീരമായി.
ഹഹഹ...ഉഗ്രന്‍ സ്വപ്നം. നല്ല എഴുത്ത്.
കൊള്ളാം ..നല്ല കൂട്ടുകാരന്!
(വാല്മീകിക്ക് ജോസെഫ് എന്നൊരു പേരുണ്ടോ?)
വാത്മീകി മാഷേ... സ്വപ്നം വായിച്ചപ്പോള്‍ ഒരു ദിവസം രാത്രി ‘ഇനി ഞാന്‍ ബാറ്റ് ചെയ്യാം... ബാറ്റ് താ...‘ എന്ന് വാശിപിടിച്ച് എന്റെ കാലിന്റെ പെരുവിരലില്‍ പിടികൂടിയ സഹമുറിയനെ ഓര്‍ത്തു...
ഷാനവാസിനോട് ‘മാ നിഷാദ‘ എന്ന് പറയൂ...
ഹ ഹ പി.ജെ ജോസഫിന്റെ ആളാണല്ലേ മാഷേ?
ഈ സമയ കണ്ഫ്യൂഷന് എനിയ്ക്കും പറ്റിയിട്ടുണ്ട്. ഒരാളെ എയര്‍പ്പോര്‍ട്ടില്‍ വിളിയ്ക്കാന്‍ ചെല്ലാനായിരുന്നു അത്. ഒടുവില്‍ പെട്ടിയുമായി ആള് വീട്ടില്‍ വന്ന് മുന്നില്‍ നിന്നപ്പോള്‍ "ഇതെന്താ നീ നേരത്തേ?" എന്നു ചോദിയ്ക്കാനും മറന്നില്ല.
എഴുത്ത് നന്നായി.
വാല്മീകി നല്ല എഴുത്ത്. ഗള്‍ഫിലെ എയര്‍പോര്‍ട്ടുകളില്‍ സാധാരണ കാണുന്ന ഒരു പ്രശ്നം,.. പല ആളുകളും ഇങ്ങനെ സമയം തെറ്റി യാത്രക്ക് വരാറുണ്ട്.
ഹഹഹ! ഉഗ്രന്‍
“കഴിച്ചു കഴിഞ്ഞപ്പൊ തലയ്ക്ക് ആകെയൊരു മന്ദഹാസം.”
ഇതാണ് ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചത്...
നല്ല ഒഴുക്കുള്ള വിവരണം തന്നെ മാഷേ.
:)
ചിരിപ്പിച്ചു...
വാല്മീകീ കീ ജയ്..!
വാല്മീകീന്റെ സ്വപ്നം കീ ജയ്..!
തുടക്കം മുതല്‍ സ്വപ്നം തീരുന്നത് വരെ ചിരിച്ചുവായിച്ചു. ആകെ മൊത്തം രസിച്ചുവായിച്ചു.
ബട്ട്, റിമമ്പര്‍ വണ്‍ തിങ്ങ്! ഇത്തരം സ്വപ്നം കണ്ടാല്‍ പോലും ‘വനിതാകമ്മീഷന്‘ കേസുകൊടുക്കുന്ന കാലമാ വാല്മീകി!! ഉറങ്ങുമ്പോ സൂക്ഷിച്ചും കണ്ടും സ്വപ്നംസ് പ്ലേ ചെയ്താ മതി! മ്മടെ കാര്യങ്ങള്‍ പറയാന്‍ ഇതുവരെ ഒരു ‘പുരുഷകമ്മീഷന്‍’ കണ്ടുപിടിച്ചിട്ടില്ല എന്ന കാര്യം കിടക്കാന്‍ പോകുമ്പോള്‍ മനസ്സില്‍ ഓര്‍ത്ത് ഡ്രാക്കുളയെ ധ്യാനിച്ച് കിടന്നോളൂ.. ഇത്രയും കടുപ്പപ്പെട്ട സ്വപ്നങ്ങള്‍ കാണില്ല.
:-)
“കഴിച്ചു കഴിഞ്ഞപ്പൊ തലയ്ക്ക് ആകെയൊരു മന്ദഹാസം.” ബിന്ദു ഒരു പ്രസ്താവനയിറക്കി.
ഹഹഹ് മഹര്ഷീ..വായിച്ച് കഴിഞ്ഞപ്പോ എനിക്കും ഒരു മന്ദഹാസം...
ഒപ്പം ഒരു കുളിരും.. പെണ്കൊച്ചുങ്ങള് കഥാപാത്രമായി വരുന്ന പോസ്റ്റുകള്‍ വായിക്കുമ്പോ ഇങ്ങനെ ഒരു കുളിരു പതിവാ..ഇതൊരു രോഗമോ സിമ്പ്റ്റമോ ഡോക്ടര്‍..
കൊടു കൈ മുനി.. ഫ്രഷ് ലാംഗ്വേജ്.....
രസിച്ചു വായിച്ചു....നന്നായിരിക്കുന്നു...നല്ല സ്വപ്നം. :)
സര്, പാര്‍ട്ടിക്കാര്യങ്ങളൊക്കെ എങ്ങനെ പോവുന്നു? കേരളാ കോണ്‍ഗ്രസ്സുകാരുടെ ലയനം ( ഏ പടം ലയനം അല്ല) എന്തായി? ;)
ഹ ഹ ഹ വല്മീകിയണ്ണാ,,,
എന്താദ് വാല്-മീകി.. ജോസ്പേട്ടന്റെ ബാധ കൂടിയോ.. ഉറങ്ങുമ്പോള്‍ ഒരു ഗ്ലാസ് റബ്ബര്‍ പാല് കുടിച്ചിട്ട് കിടന്നാല്‍ ഇതുപോലെക്കെ തോന്നും. റബ്ബര്‍ പോലെ കൈകള്‍ നീണ്ടുപോകും !!
:)
എന്റെ സ്വപ്നലോകത്ത് വന്ന് കലമുടച്ച് എന്റെ സ്വപ്നലോകം തകര്‍ത്തിട്ട് ഇവിടെ വന്ന് സ്വപ്നം കാണുന്നൊ ആഹാ ഞാന്‍ സമ്മതിക്കൂല്ലാ..
(((((((((((((((((((((((((ഠൊ))))))))))))))))))))))))))
(((((((((((((((((((((((((ഠോഠോ))))))))))))))))))))))))))
ഹഹഹ എന്നാലും ചില ചിക്സുകള് ഉണ്ടായിരുന്നത് കൊണ്ട് ഞാനും ഏറ്റുപിടിയ്ക്കുന്നു ഹഹഹ്.
“കഴിച്ചു കഴിഞ്ഞപ്പൊ തലയ്ക്ക് ആകെയൊരു മന്ദഹാസം.”
ചിരിച്ചു വായിച്ചു- വായിച്ചു ചിരിച്ചു....നല്ല ശൈലി.
ഹഹ.. എഴുത്ത് നന്നായി.. എന്റെ ജോസഫ് പുണ്യവാളാ.....!
I read the post with a Mandhahasam
and it was great reading the whole experience with a touch of humour now , though both of us were so tensed that particular day!! Thanks for reminding me that cold night at B'lore Airport:-)
വാല്മീകീ, ജോസഫിനു പഠിക്കുവാ അല്ലേ. ഉം. നടക്കട്ടെ.
വായിച്ച് കഴിഞ്ഞപ്പോള്‍ എന്റെ വയറ്റിനുള്ളിലും ഒരു മന്ദഹാസം.
Its very good :)
ഭായ്
ജോസ്പ് ഒന്നുമല്ലാന്നാ ഞാന്‍ വിചാരിച്ചെ.
സ്വപ്നം ആണെന്ന് കേട്ടപ്പോ സമാധാനിച്ചു.
നര്‍മ നന്ന്. പ്രത്യേകിച്ച് ആ മന്ദഹാസം.
:-)
എന്നും സ്നേഹത്തോടെ
ഉപാസന
ഓ. ടോ: “തോഴി” എന്ന കമന്റ് ഇട്ടിരിക്കുന്ന അളാണല്ലേ നായികാ കഥാപാത്രം. നന്നായി മാഷെ.
അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി.
പി.ജെ. ജോസഫ് വിമാനദുരന്തത്തില്‍ അകപ്പെടുന്നതിനു മുന്‍പു ഞാന്‍ കണ്ട സ്വപ്നം ആയിരുന്നു ഇത്. പിന്നെ, ഞാന്‍ വലിയ ഫേമസ് ഒന്നും അല്ലാത്തതുകൊണ്ട് സംഭവം ഇങ്ങനെ ഒതുങ്ങി.
അതെ, ഉപാസന. തോഴി എന്ന തമിഴ് പേരില്‍ അവിടെ കമന്റിയിരിക്കുന്നത് കഥയിലെ എന്റെ തോഴി തന്നെയാണ്.
കണ്ടാ കണ്ടാ.. ഇത്രയേ അദ്ദേഹത്തിനും പറ്റിയുള്ളൂ.. (ഭൂ)കുരുത്തക്കേട് കൊണ്ടൊ എന്തോ വീഴുമെന്ന് തോന്നിയപ്പോ ഒന്ന് മുന്നൊട്ടാഞ്ഞ് പിടിച്ചു പോയീ അതിനെന്തൊക്കെയായിരുന്നു പുകില്.. ശോ പാവം ആ മന്ത്രി..
ഹ ഹാ... ഉറങ്ങിക്കിടന്ന ഷാനവാസ് ഒന്നും അറിയാതെ കട്ടിലില്‍ നിന്നും ഹെന്റള്ളാന്നും പറഞ്ഞ് താഴെക്ക് ലാന്റ് ചെയ്തതും പിന്നെ എന്താ സംഭവിച്ചതെന്നറിയാതെ കാലും തടവി മുകളിലോട്ട് നോക്കി തലയും ചോറിഞ്ഞിരിക്കുന്നത് കാണമ്പോള്‍ ആരാ ചിരിക്കാതിരിക്കുക... എനിക്ക് വയ്യ :)
കലക്കി മാഷേ,,,
വല്മിക്കിയണ്ണ അങ്ങയുടെ പേരു ചര്ളി ചാപ്ലിന് എന്നാക്കു ഞാന്‍ വായിച്ചു ഏറെ ചിരിച്ചു
നന്നായിട്ടുണ്ട് കേട്ടോ ചങ്ങാതി
"നീ ദേ ആ തൂണ് എടുത്തോ, ഞാന്‍ ഇതു എടുത്തു"
രസികന്‍ പോസ്റ്റ്..
വാല്മീകി മാഷേ.
സമ്മതിച്ചു!! സ്വപ്നം കാണുന്നേല് ഇങ്ങനെ കാണണം! ആകാശത്ത് പോലീസ് ജീപ്പോ !! എങ്ങനെ ചിരിക്കാതിരിക്കും.. ഹ്ഹ്ഹഹ..
ചിരിച്ചിട്ടാണോ, എന്നറിയില്ല, എന്റെ തല്യ്ക്കൊരു മന്ദഹാസം!
Kollam... I liked it.
ഇതു വായിച്ചു തുടങ്ങിയപ്പോള്‍ എനിക്കു നമ്മുടെ മുന്‍ മന്ത്രി പി.ജെ ജോസഫിന്റ്റെ മന്ത്രിക്കസേര തെറിപ്പിച്ച വിമാനയാത്രയെ പറ്റിയ ഓര്‍മ്മ വരുന്നത്... .( അവരുടെ പേരു മറന്നു പോയി).
എന്തായാലും കൊള്ളാം നല്ല വിവരണം..
കൊള്ളാം മാഷെ കൊള്ളാം .... എല്ലാരും കൂടെ പറയാനുള്ളത് മൊത്തം പറഞ്ഞല്ലോ ഇനി ഞാന്‍ എന്ത് പറയാന്‍...............
എനിക്കും ഒന്നും പറയാനില്ലേ...
നജിം പറഞ്ഞപ്പോലെ ഇത് പോലെ ഒന്ന് പിടിച്ചത്തിന്ന് ആ പാവത്തെ പുറത്താക്കിയില്ലേ...
രസിച്ചു ...
:)
സ്നേഹത്തോടെ
എനിക്കും ഒന്നും പറയാനില്ലേ...
നജിം പറഞ്ഞപ്പോലെ ഇത് പോലെ ഒന്ന് പിടിച്ചത്തിന്ന് ആ പാവത്തെ പുറത്താക്കിയില്ലേ...
രസിച്ചു ...
:)
സ്നേഹത്തോടെ
പുലര്‍കാല സുന്ദര സ്വപ്നത്തില്‍.... ഞാനൊരു....
ങാ, ആരോ എന്തരോ (ജോസപ്പോ) ആയി മാറി! :)
പോസ്റ്റ് കലക്കന്‍. ആകെ മന്ദഹസിച്ചൊരു പരുവമായി.
ഇന്റര്‍നാഷണല്‍ ടെര്‍മിനലിലെ തിരക്കു കണ്ടു ബോറടിച്ച ഒരേയൊരു മലയാളി ആശാനാണെന്ന് എനിക്കു തോന്നുന്നു. ആ ഭാഗത്തു പോയാല്‍ പരിസരബോധം ഇപ്പറഞ്ഞ തൂണു വലിഞ്ഞു കേറുന്നതാണ് എന്റെ അനുഭവം. ;-)
:) സ്വപ്നം കാണുന്നെങ്കില്‍ ഇങ്ങനെ തന്നെ കാണണം അല്ലേ? എന്നിട്ട് അടി വരുന്നതിനു മുന്‍പേ ഉണരുകേം വേണം... ഹ ഹ ..
ആദ്യത്തെ ഭാഗം ഒക്കെ വായിക്കുമ്പോ സ്വപ്നം ആയിട്ട് തോന്നിയില്ല അനുഭവം ആയിരിക്കുമെന്നാണ് വിചാരിച്ചത്.. സ്വപ്നം ആയതു ഭാഗ്യം.
നീ ദേ ആ തൂണ് എടുത്തോ, ഞാന്‍ ഇതു എടുത്തു
തലയ്ക്കൊരു മന്ദഹാസം!
നല്ല ക്ഷമയുള്ള സുഹൃത്ത്. വേറേ ആരാണെങ്കിലും തൂണ് പകുത്ത് ഉറങ്ങാന്‍ പോകുന്നതിനു മുന്നേ സമയം നോക്കാന്‍ പഠിപ്പിച്ചേനേ!
മാഷേ! ഞായറാഴ്ച്ച ആയതു കൊണ്ടു , ബ്ലൊഗുകളില്‍ കൂടി ഒന്നു കറങ്ങാമെന്നു തോന്നി, അപ്പൊഴാണു പരിചയമുള്ള ഒരു പേരും,ഒരു രസമുള്ള തലക്കെട്ടും വായിച്ചതു. പിടിച്സിരുത്തി കളഞ്ഞു. ഉദ്വേഗം ഉണര്‍ത്തുന്ന ശൈലി!.. മനോഹരം. എന്നല്ലാതെ അതിനപ്പുറത്തു ഒരു വാക്കു ഇല്ല! പിന്നെ ആനന്ദലബ്ദിക്കു ഇനിയെന്തു വേണം? അടുത്തതു അറിയിക്കണേ...
ഭേഷ്. ഓര്‍ക്കുക വല്ലപ്പോഴും. സ്നേഹം. കുഞ്ഞുബി
ഇതാണ് ഇ. എസ്. പി.(extra sensory perception - newly acquired knowledge from the latest Tamil movie 'azhakiya thamizh makan')
ഇങ്ങനൊരു സംഭവം നടക്കാന്‍ പോകുന്നു എന്നു വാല്മീകിക്കു സ്വപ്നദര്‍ശനം വഴി മുന്‍ കൂട്ടി അറിവു കിട്ടിയില്ലേ. ഇതൊക്കെ വേണ്ടപ്പെട്ടവരെ നേരത്തേ അറിയിച്ചിരുന്നെങ്കില്‍ പാവമാ ജോസപ്പ് ഒന്നു കൂടി ബലമായി പിടിച്ചിരുന്നേനെ, വിമാനം പൊങ്ങുമ്പോള്‍ കൈ പോയി (ജോസപ്പിന്റേ സമ്മതമില്ലാതെ) ആ സ്ത്രീയെപ്പോയി തൊടാതെ.....
വാല്മീകിമാഷേ,
രസകരമായ വിവരണം...
ആശംസകള്‍....
:)
“എന്റമ്മോ....”
“എന്റള്ളോ...”
“അയ്യോ....”
********************************
“തേര് ഈസ് നോ ഡൊമസ്റ്റിക് ഫ്ലൈറ്റ്സ് ആഫ്റ്റര്‍ ഇലവണ്‍ പി.എം.” ഹാവൂ സമാധാനമായി. ഇനിയും സമയമുണ്ടല്ലോ.
വാലണ്ണാ ... നമിച്ച്.. (ഇപ്പോഴാ വായിക്കുന്നതു ... കിടിലന്‍ എഴുത്തു..)
ഡിയര്‍ വാല്മീകി
തമനുച്ചാന്റെ കമന്റ് കണ്ടാണ് ഇവടെ വന്നത്!
പോസ്റ്റ് ഒന്പതരക്ക് തന്നെ വായിച്ചെങ്കിലും ഇപ്പോഴാണ് കമന്റിടുന്നത്..കാരണം, കുത്തിയിരുന്ന് ബാക്കി പോസ്റ്റുകള്‍ എല്ലാം വായിക്കാരുന്നു!
എന്തൂട്ട് അലക്കാ ഇഷ്ടാ ഇത്! ഈ ബ്ലോഗ് ഞാന്‍ എങ്ങനെ മിസ്സാക്കി!
ചിരിച്ച് ചിരിച്ച് കണ്ണിക്കൂടി വെള്ളം വന്നു..പ്രത്യേകിച്ച് "ഒരു സൈഡ് പിടിച്ച് പൊയ്കോ", "വെഹിക്കിള്‍ റ്റാക്സ്" മുതലായവ.
തമാശ ആസ്വദിക്കുന്ന ഒരുപാടുപേര് ബ്ലോഗ് കണ്ടിരിക്കാന്‍ ഇടയില്ല..കഷ്ടം!
ഏതായാലും ഞാന്‍ ഈ പരിസരത്തൊക്കെത്തന്നെ ഇനി കാണും :-)
(എത്ര പേര് എന്തൊക്കെയെഴുതിയാലും ശുദ്ധഹാസ്യമായ എഴുത്തിന് പിന്നേം സ്കോപ്പ് ഉണ്ടെന്ന് കാണിക്കുന്നു, വാല്മീകിയുടെ ചില പ്രയോഗങ്ങള്‍...തകര്‍പ്പന്‍...ഓര്‍ത്തോത്ത് ചിരിക്കാം.)
ഉഗ്രന്‍ വിവരണം.
എയര്‍പോര്‍ട്ട്, റെയില്‍ വേ സ്റ്റേഷന്, ബസ്സ് സ്റ്റാന്‍ഡ്, പോലീസ് സ്റ്റേഷന് ഇവിടെയൊക്കെ ഉറങ്ങുന്നതിന്റെ സുഖം അത് അനുഭവിച്ചവര്‍ക്കല്ലേ അറിയൂ അല്ലെ വാത്മീകി :)
എന്തൊരു ഉത്തരവാദിത്വമുള്ള സുഹ്രുത്ത്.
എനിക്ക് ചിരിയല്ല ദേഷ്യാ തോന്നുന്നത്. ബിന്റുവിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഇപ്പോ വികലാംഗനായേനെ. (തലയും അംഗം തന്നെയല്ലേ അതു വികലമാക്കിയേനെ എന്നു)
“അതു തന്നെ. കാണുമ്പോള്‍ മിനിമം പെണ്‍വാണിഭമെങ്കിലും കാണണം. അതു മാത്രമേയുള്ളല്ലോ ചിന്ത.” അങ്ങേതലയ്ക്കല്‍ നിന്നും കത്തിക്കയറാന്‍ തുടങ്ങി.
ഹെന്റെ മാഷേ.... ഞാന്‍ ചിരിചു മണ്ണ്കപ്പി...
എത്ര നര്മ്മത്തോടെയാണെഴുതിയിരിക്കുന്നത്
ശരിക്കും മുന്നില്‍ കാണുന്നപോലെ.......
വന്നു കണ്ട് അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി.
എന്താ പറയുക.....ചിരിച്ചു ചിരിച്ചു വയ്യാണ്ടായി........ഇത്രക്കും തമാശ ഇത്ര സ്വാഭാവികം ആയി എങ്ങനെ എഴുതാന്‍ പറ്റുന്നു.??...... മന്ദഹാസം ശരിക്കും കലക്കി...:)
കുറേക്കാലം കൂടിയാ ഈ വഴി.
അതോണ്ട് തന്നെ ഏറെ രസിച്ചൂ, ചിരിച്ചൂ.
:-)
good.
എന്നെയിങ്ങനെ ചിരിപ്പിക്കാതെ വാല്‍സ്.
ഹഹഹഹ നല്ല എഴുത്ത്.
തോന്ന്യാസി എത്താന്‍ ഒരല്പം താമസിച്ചു....
അതോണ്ടെന്താ ഉള്ള ചിരിയെല്ലാം മറ്റുള്ളവരങ്ങു തീര്‍ത്തു എന്നാലും മാഷേ
സംഭവം തോന്ന്യാസിക്കിഷ്ടായി പിന്നെ ആ തമിഴ്ത്തി കോഴീടെ അല്ലല്ലല്ല തോഴീടെ ഡയലോഗും
മിനിമം ഒരു പൊണ്ണെ കര്പ്പളിക്കിറതു താന്‍ കിനാക്കാണണം
ഹൊ ..........
വീണ്ടും നമിക്കുന്നു മഹാത്മാവേ അങ്ങയേ.....
Post a Comment