വാട്ടര്‍ സ്കൂട്ടര്‍

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍

ആനയുടെ തടിയും സിംഹത്തിന്റേതുപോലെ ജഡ പിടിച്ച ചെമ്പന്‍ മുടിയും നടന്‍ സുകുമാരന്റെ നെറ്റിയിലേതുപോലെ ഒരു മുറിവിന്റെ കലയും ഒരു മന്ദബുദ്ധി ലുക്കുമുള്ള ഒരു ഗഡി പാരനോയിഡ് ബോള്‍ പോലെ ഇടവഴിയുടെ രണ്ടുവശങ്ങളിലുമുള്ള കയ്യാലയില്‍ തട്ടിയും വേലിപ്പത്തലില്‍ തലോടിയും വരുന്നതു കണ്ടപ്പോള്‍ എന്റെ വി.കെ.ട. സരസ്വതിച്ചേച്ചി ടംഗ് ഡാന്‍സ് ചെയ്യാന്‍ തുടങ്ങി.

ഗജരാജ തടി, മൃഗരാജ മുടി
സുകുമാരകലാങ്കിത മന്ദ ഗഡി

*******

മിടിക്കുന്ന നെഞ്ചുകളുടെ പടപടപ്പ് കൂട്ടാനും, മൊട കാണിക്കുന്നവനിട്ട് പെട കൊടുക്കാനും പേരുകേട്ട പടപ്പക്കര എന്ന കൊച്ചു ഗ്രാമത്തിന്റെ പടിഞ്ഞാറെ അറ്റത്താണ് കുതിരമുനമ്പ്. കുതിരമുനമ്പ് വരെ പോകാന്‍ ആദ്യം വേണ്ടത് നല്ല ചങ്കുറപ്പ്, പിന്നെ നല്ല പിക്കപ്പുള്ള ഒരു സ്കൂട്ട‌ര്‍, പിന്നെ തിരിച്ചുവരും എന്നുറപ്പില്ല എന്ന് തിരിച്ചറിവ്.

പടപ്പക്കരയിലേക്ക് പ്രൈവറ്റ് ബസ് സര്‍‌വ്വീസ് ഇല്ല. സ്വന്തം ബസ് ആടിനെയും പശുവിനേയും കെട്ടുന്ന ഒരു തൊഴുത്താക്കാന്‍ ബസ്സ് മുതലാളിമാര്‍ക്ക് വലിയ താല്പര്യം ഇല്ലായിരുന്നതുകൊണ്ട് ഉണ്ടായിരുന്ന സര്‍‌വ്വീസ് നിര്‍ത്തി എന്നാണ് കേട്ടറിവ്. പക്ഷെ, കുണ്ടറ ടൗണില്‍ നിന്ന് കുതിരമുനമ്പിലേക്ക് അലോപ്പതി മരുന്നുപോലെ ദിവസം രണ്ടുനേരം കെ.എസ്.ആ‌ര്‍.ടി.സി. ബസ് കിട്ടും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നിക്സണ്‍ എന്ന സുഹൃത്തിന്റെ കല്ല്യാണ റിസപ്ഷന് പങ്കെടുക്കാന്‍ ഞാന്‍ തീരുമാനിച്ചതിന് കാരണം ഒന്നേ ഒന്ന്. കുതിരമുനമ്പിലെ മനോഹരമായ ആ കായല്‍ തീരത്ത് സന്ധ്യാസമയത്ത് ഇരുന്ന് രണ്ട് പെഗ്ഗ് അടിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ എന്നുള്ള തിരിച്ചറിവ്. കുതിരമുനമ്പിലേക്കുള്ള പോക്ക് എന്റെ ചേതക്കില്‍ തന്നെ ആക്കാം എന്ന് തീരുമാനിച്ചതിന് കാരണം രണ്ട്. ഒന്നാമത്തെ കാരണം നമ്മുടെ സമയത്തിനു പോകാം, രണ്ടാമത്തെ കാരണം നമ്മുടെ സമയം നല്ലതാണെങ്കില്‍ അല്പം വൈകിയാലും തിരിച്ചു വീട്ടില്‍ എത്താം.

അങ്ങനെ പാട്ടും പാടി (ഒരാഗ്രഹം പറഞ്ഞതാ...മനുഷ്യന്റെ ഹാര്‍ട്ട് കിടന്ന് പടപടാ ഇടിക്കുമ്പോഴല്ലേ പാട്ടു പാടുന്നത്) ചേതക്കില്‍ കുതിരമുനമ്പിലേക്ക് കുതിച്ചുകൊണ്ടിരുന്ന എന്നോട് പടപ്പക്കര പള്ളിയുടെ മുന്നില്‍ വച്ച് ഒരാള്‍ ലിഫ്റ്റ് ചോദിക്കുന്നു.

അതിനെന്താ, കൂട്ടിന് ഒരാള്‍ കൂടി ഉണ്ടെങ്കില്‍ എന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും പോകാമല്ലോ എന്ന് കരുതി ഞാന്‍ നിര്‍ത്തി.

"എന്നെ കുണ്ടറയില്‍ ഒന്നു ഡ്രോപ് ചെയ്യാമോ?"

ഞാന്‍ ഒന്നു ഞെട്ടി. കുണ്ടറയില്‍ നിന്ന് പതിനൊന്ന് കിലോമീറ്റര്‍ ഓടിച്ചല്ലേ ഞാന്‍ ഇങ്ങോട്ടു വന്നത്? ഇനി എനിക്ക് ദിശ മാറിപ്പോയോ?

പിന്നെ ഞാന്‍ ഒന്നു സമാധാനിച്ചു. ചില സമയങ്ങളില്‍ എനിക്ക് ചെവി ശരിക്ക് കേള്‍ക്കില്ല. പ്രത്യേകിച്ച് പേടി തോന്നുന്ന സമയങ്ങളില്‍. അതുകൊണ്ട് എന്റെ കേ‌ള്‍‌വിക്കുറവിനെ ശപിച്ച് ഞാന്‍ ഒരു ചിരിയൊക്കെ ചിരിച്ച് പറഞ്ഞു.

"കുണ്ടറയല്ല ചേട്ടാ... കുതിരമുനമ്പ്. ഞാനും അങ്ങോട്ടാ..ഒരു കല്ല്യാണ.."

"വെളച്ചിലെടുക്കാതെ വണ്ടി തിരിക്കെടാ..." ചേട്ടന്‍ ഒരലര്‍ച്ച.

ആഹാ... അത്രയ്ക്കായോ... എന്നാല്‍ പിന്നെ വിട്ടു കൊടുക്കാന്‍ പാടില്ലല്ലോ എന്ന് മനസ്സില്‍ വിചാരിച്ച് ഞാന്‍ പതുക്കെ സ്കൂട്ടര്‍ റോഡിന്റെ ഒരു സൈഡ് ചേ‌ര്‍ത്ത്... തിരിച്ചു.

പടപ്പക്കരയല്ലേ...സായംസന്ധ്യയും, കായലും, കള്ളും, കല്ല്യാണവീട്ടിലെ ബിരിയാണിയുമൊക്കെ അത്ര എളുപ്പം വേണ്ടാ എന്നു വെച്ച് ഏതെങ്കിലും ആശുപത്രിയില്‍ അഭയം പ്രാപിക്കാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല. അതാണ് സത്യം. അല്ലാതെ പേടിച്ചിട്ടൊന്നുമല്ല..ഹേയ്...

കൃത്യം പതിനൊന്നു കിലോമീറ്റര്‍ തിരിച്ചു പോയി ആ തങ്കക്കുടം മാതിരിയുള്ള പൊന്നപ്പന്‍ ചേട്ടനെ കുണ്ടറ ടൗണില്‍ കൊണ്ടുപോയി വിട്ടിട്ട് ഞാന്‍ കുതിരമുനമ്പില്‍ എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. എന്തായാലും സായംസന്ധ്യ അതിന്റെ പാട്ടിനു പോയി.

ഇനി എന്താ ചെയ്യുക എന്ന് ആലോചിച്ച് നട്ട് കൈമോശം വന്ന അണ്ണാനെപ്പോലെ ഇരിക്കമ്പോള്‍ ആണ് പാരനോയിഡ് ബോള്‍ പോലെ നമ്മുടെ ഗഡിയുടെ വരവ്.

ഗഡിയുടെ പേര് സണ്ണി. നാട് പടപ്പക്കര തന്നെ. പക്ഷേ എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്. എന്തായാലും ഒറ്റയ്ക്കിരുന്ന് ബോറടിച്ച് തിരിച്ചടിക്കാന്‍ പോലും പേടിച്ച് ഇരിക്കുന്ന എനിക്കൊരു കൂട്ടാവട്ടെ എന്നു കരുതി അദ്ദേഹത്തിന്റെ കയ്യില്‍ ഒരു ഗ്ലാസ്സും പിടിപ്പിച്ച് എന്റെ അടുത്ത് കൊണ്ടിരുത്തി നിക്സണ്‍.

"നീ നമ്മുടെ കരുണാകരന്റെ മോനല്ലേ?" പുള്ളിക്ക് ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിളുമില്ല.

ഞാന്‍ അത്ര മോശമാണോ എന്ന് തെല്ലു ചിന്തിച്ചു ഞാന്‍ പറഞ്ഞു. "ഏയ്, ഞാനാ ടൈപ്പല്ല".

പക്ഷേ പുള്ളി വിടാനുള്ള ലക്ഷണമില്ല. അടുത്ത ചോദ്യത്തിന്റെ അമ്പെടുത്ത് വില്ലില്‍ കുലച്ചു. പിന്നെ പാര്‍ത്ഥശരങ്ങള്‍ പോലെ എടുക്കുമ്പോള്‍ ഒന്ന്, കുലയ്ക്കുമ്പോള്‍ നൂറ്, തൊടുക്കുമ്പോള്‍ ആയിരം എന്നു പറഞ്ഞതുപോലെ ആയി കാര്യങ്ങള്‍. സണ്ണിച്ചായന്‍ വിടാനൊരുക്കമില്ല.

പത്തുപതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോഴേക്കും ഞാനും ഒന്നു ഫോമായി. ഞാന്‍ കര്‍ണ്ണനായി പടക്കളത്തില്‍ ഇറങ്ങി.

അരമണിക്കൂര്‍ കഴിഞ്ഞ് നിക്സണ്‍ വന്നു നോക്കുമ്പോള്‍ ദേ സണ്ണിച്ചായനും ഞാനും കൂടി ലവനും കുശനും കളിക്കുന്നു.

കായലില്‍ വള്ളക്കാരുടെ റാന്തല്‍ വെളിച്ചം കണ്ടപ്പോള്‍ എനിക്ക് ഉറക്കെപ്പാടണമെന്ന് തോന്നി...

"തോണിക്കാരനും അവന്റെ പാട്ടും കൂടണഞ്ഞു...
തേങ്ങിത്തളര്‍ന്നൊരു ചെറുമക്കുടിലില്‍ വിളക്കണഞ്ഞു..."

"ആരാടാ വിളക്കണച്ചത്?" സണ്ണിച്ചായന്‍ പ്രകോപിതനായി. "ആരാ അനിയന്റെ വിളക്കണച്ചത്?"

"എന്റെ വിളക്കാരും അണച്ചതല്ല അച്ചായാ. ഞാന്‍ ഒരു പാട്ടു പാടിയതല്ലേ". ഞാന്‍ സമാധാനിപ്പിച്ചു.

"ഡാ, വള്ളം അടുപ്പിക്ക്. മീന്‍ വല്ലതും ഉണ്ടെങ്കില്‍ അനിയനു കൊടുത്തേച്ച് പോ" - ഇത്തവണ വള്ളക്കാരനോടാണ്.

വള്ളക്കാരന്‍ മൈന്റ് ചെയ്തില്ല. സണ്ണിച്ചായന് വാശിയായി.

"ഡാ, സണ്ണിയാ പറയുന്നത്. വള്ളം അടുപ്പിക്ക്."

ഇത്തവണ വള്ളക്കാരന്‍ വള്ളം കരയിലേക്ക് അടുപ്പിച്ചു. വള്ളക്കാരന് സണ്ണിച്ചായനോടുള്ള സ്നേഹം കണ്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി.

പാവം വള്ളക്കാരന്‍. വല വീശിത്തുടങ്ങിയിട്ടേ ഉള്ളൂ.. കാര്യമായ കോരൊന്നും ഇതുവരെ കിട്ടിയില്ല. അതുകൊണ്ട് അയാളെ വിട്ട് സണ്ണിച്ചായന്‍ അടുത്ത കലാപരിപാടിയിലേക്ക് തിരിഞ്ഞു.

എന്റെ സ്കൂട്ടര്‍ കണ്ടപ്പോള്‍ സണ്ണിച്ചായന് അത് ഒന്ന് ഓടിക്കണം.

"അച്ചായാ മുന്നില്‍ കായലാണ്, അച്ചായന്‍ നാലു കാലിലാണ് " ഞാന്‍ പറഞ്ഞു നോക്കി.

ആരു കേള്‍ക്കാന്‍? എന്തായാലും സ്കൂട്ട‌ര്‍ സ്റ്റാന്റില്‍ തന്നെ വച്ച് സ്റ്റാര്‍ട്ടാക്കിക്കൊടുത്തു.

അച്ചായന്‍ പതുക്കെ സ്കൂട്ടറില്‍ കയറിയിരുന്നു. ഇപ്പോള്‍ സ്റ്റാന്റില്‍ നിന്നും സ്കൂട്ടര്‍ മുന്നോട്ടെടുക്കും എന്നു കരുതി ഞാന്‍ കണ്ണടച്ചുപിടിച്ചു നിന്നു. കായലില്‍ നിന്നും സ്കൂട്ട‌ര്‍ കയര്‍ കെട്ടി പൊക്കി എടുക്കണോ അതോ ക്രെയിന്‍ കൊണ്ടുവരണോ എന്നു ചിന്തിച്ചു ഞാന്‍ തല പുകച്ചു.

ക്ലപ്പ്...ക്ലപ്പ്...ക്ലപ്പ്.....

ഒരു കുതിരക്കുളമ്പടിയൊച്ച കേട്ട് കണ്ണു തുറന്നു നോക്കിയ ഞാന്‍ കണ്ടത് സ്റ്റാന്റിലിരിക്കുന്ന സ്കൂട്ടറിന്റെ മുകളിലിരുന്ന് കുതിരയോടിച്ചു കളിക്കുന്ന സണ്ണിച്ചായന്‍.

"എന്നെ ഇതൊന്നു പഠിപ്പിച്ചു തരുമോ അനിയാ?" എന്ന് ചോദിക്കലും ഗിയര്‍ മാറലും ഒന്നിച്ചു കഴിഞ്ഞു.

ടെമ്പററിയായി കണ്ണൊന്നു തുറന്ന എനിക്ക് അതൊന്നു അടയ്ക്കാന്‍ പോലും സമയം കിട്ടിയില്ല. ഒരു വലിയ ശബ്ദത്തോടെ സ്കൂട്ടര്‍ മുന്നോട്ട് തെറിച്ചു. അതിനു മുകളിലിരുന്ന സണ്ണിച്ചായന്‍ പീരങ്കിയില്‍ നിന്നും ഉണ്ട തെറിക്കുന്നതു പോലെ കായലിലേക്ക് പോകുന്നത് ഒരു മിന്നായം പോലെ ഞാന്‍ കണ്ടു.

കായലിന്റെ കരയിലുള്ള ചെറിയ വരമ്പില്‍ തട്ടി സ്കൂട്ടര്‍ വീണു, അധികം പരിക്കുകളില്ലാതെ. പക്ഷെ മഷിയിട്ടു നോക്കിയിട്ടും അച്ചായനെ കണ്ടില്ല.

ശബ്ദം കേട്ട് കല്ല്യാണവീട്ടിലുള്ളവരെല്ലാം ഓടി വന്നപ്പോള്‍ കണ്ടത് കായലിലേക്ക് നോക്കി ഞാന്‍ അച്ചായാ എന്നു വിളിക്കുന്നതാണ്.

കൃത്യം ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു നൂറു മീറ്റ‌ര്‍ അപ്പുറത്ത് ഒരാള്‍ രൂപം കരയില്‍ പൊത്തിപ്പിടിച്ചു കയറി നേരെ നടന്നു പോകുന്നു.

നിക്സണ്‍ന്റെ അപ്പച്ചന്‍ വിളിച്ചു ചോദിച്ചു. "സണ്ണിയാണോടാ?"

"ആണച്ചായാ... ഞാന്‍ പോയിട്ട് നാളെ കാലത്ത് വരാം."

*************
വിവാഹിതനായതോടെ നിക്സണ്‍ തിരക്കുകളുടെ ലോകത്തേക്ക്. സണ്ണിച്ചായനെ ഞാന്‍ മറന്നു. അതിനുശേഷം ഒരിക്കല്‍ പോലും പടപ്പക്കര പോകാനും കഴിഞ്ഞിട്ടില്ല.

ഭൂമി സൂര്യനെ പകുതി വലം വച്ചു. ഒരു പകല്‍. ഒരു സുഹൃത്തിന്റെ ഓഫീസില്‍ ഉണ്ടായ ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് പരാതി കൊടുക്കാന്‍ സുഹൃത്തിനോടൊപ്പം കുണ്ടറ പൊലീസ് സ്റ്റേഷനില്‍ പോയതായിരുന്നു. സുഹൃത്ത് എസ്.ഐ യുടെ മുറിയിലേക്ക് കയറിപ്പോയപ്പോള്‍ പൊലീസ് സ്റ്റേഷന്റെ സൗന്ദര്യം ആസ്വദിക്കാം എന്നു കരുതി ഞാന്‍ അവിടെ കണ്ട ചുവര്‍ചിത്രങ്ങള്‍ നോക്കി നടക്കവേ...

കുറെ ഫോട്ടോകള്‍ ഒട്ടിച്ച ഒരു ബോര്‍ഡില്‍ പരിചയമുള്ള ഒരു മുഖത്തില്‍ കണ്ണുടക്കി. താഴെ എഴുതിയിരിക്കുന്ന പേര് പഴക്കം മൂലം കുറെ മാഞ്ഞുപോയിരുന്നു. എങ്കിലും കഷ്ടപ്പെട്ട് ഞാന്‍ അതു വായിച്ചെടുത്തു.

സണ്ണി‍, പടപ്പക്കര.

ആകെ വിയര്‍ത്തു നില്‍ക്കുന്ന എന്നെ കണ്ട് പാറാവു നില്‍ക്കുന്ന പോലീസുകാരന്റെ ചോദ്യം.

"ഇവന്മാരുടെ ഫോട്ടോ കണ്ട് ഇങ്ങനെ പേടിച്ചാല്‍ ഇവന്മാരെ നേരിട്ട് കണ്ടാലോ..."

48 അഭിപ്രായങ്ങള്‍:

ദിലീപ് വിശ്വനാഥ് said...

മിടിക്കുന്ന നെഞ്ചുകളുടെ പടപടപ്പ് കൂട്ടാനും, മൊട കാണിക്കുന്നവനിട്ട് പെട കൊടുക്കാനും പേരുകേട്ട പടപ്പക്കര എന്ന കൊച്ചു ഗ്രാമത്തിന്റെ പടിഞ്ഞാറെ അറ്റത്താണ് കുതിരമുനമ്പ്. കുതിരമുനമ്പ് വരെ പോകാന്‍ ആദ്യം വേണ്ടത് നല്ല ചങ്കുറപ്പ്, പിന്നെ നല്ല പിക്കപ്പുള്ള ഒരു സ്കൂട്ട‌ര്‍, പിന്നെ തിരിച്ചുവരും എന്നുറപ്പില്ല എന്ന് തിരിച്ചറിവ്.

2008 ലെ ആദ്യത്തെ പോസ്റ്റ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നര്‍‌മ്മത്തിന്റെ മേമ്പൊടിയില്‍ സരസ്വതിചേച്ചി വിളയാടിയ ടംഗുമായി പുതുവര്‍ഷത്തിലെ ആദ്യപോസ്റ്റ് കസറി...

എങ്കിലും അവസാനം ഒരു ഞെട്ടല്‍ അറിയാതെ വന്നു.

ശ്രീനാഥ്‌ | അഹം said...

നന്നായിട്ടുണ്ട്‌ വിവരണം.

ശ്രീ said...

അടിപൊളി മാഷേ...

“ഗജരാജ തടി, മൃഗരാജ മുടി
സുകുമാരകലാങ്കിത മന്ദ ഗഡി”

"ഇവന്മാരുടെ ഫോട്ടോ കണ്ട് ഇങ്ങനെ പേടിച്ചാല്‍ ഇവന്മാരെ നേരിട്ട് കണ്ടാലോ..."

ആ പോലീസുകാരന്‍ അങ്ങനെയൊക്കെ പറയാം, അല്ലേ മാഷേ...

നല്ല വിവരണം. 2008 ന്റെ തുടക്കം തകര്‍‌പ്പന്‍!
:)

ദിവാസ്വപ്നം said...

:-)

വളരെ രസമായിട്ടുണ്ട്.

ഹരിത് said...

വാല്‍മീകി സാമീ, സംഗതി കലക്കി. അവസാനത്തെ പാരഗ്രാഫ്, ചുമ്മാ ഞങ്ങളെ പറ്റിക്കാനായി കൂട്ടിച്ചേര്‍ത്തതാണു അല്ലേ.

പി.സി. പ്രദീപ്‌ said...

വാല്‍മീകീ..
നന്നായിട്ടുണ്ട്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സംഭവം ഊഹിക്കാമെങ്കിലും ഏഷ്യാനെറ്റില്‍ പടം കാണണപോലെ... താഴെയുള്ള രണ്ട് പാരയ്ക്കും ഇടയില്‍ എന്തോ കൊഴിഞ്ഞ് പോയിരിക്കുന്നു...

“ഇനി എന്താ ചെയ്യുക എന്ന് ആലോചിച്ച് നട്ട് കൈമോശം വന്ന അണ്ണാനെപ്പോലെ ഇരിക്കമ്പോള്‍ ആണ് പാരനോയിഡ് ബോള്‍ പോലെ നമ്മുടെ ഗഡിയുടെ വരവ്.

പേര് സണ്ണി. നാട് പടപ്പക്കര തന്നെ. പക്ഷേ എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്. എന്തായാലും ഒറ്റയ്ക്കിരുന്ന് ബോറടിച്ച് തിരിച്ചടിക്കാന്‍ പോലും പേടിച്ച് ഇരിക്കുന്ന എനിക്കൊരു കൂട്ടാവട്ടെ എന്നു കരുതി അദ്ദേഹത്തിന്റെ കയ്യില്‍ ഒരു ഗ്ലാസ്സും പിടിപ്പിച്ച് എന്റെ അടുത്ത് കൊണ്ടിരുത്തി നിക്സണ്‍.

G.MANU said...

കുറെ ഫോട്ടോകള്‍ ഒട്ടിച്ച ഒരു ബോര്‍ഡില്‍ പരിചയമുള്ള ഒരു മുഖത്തില്‍ കണ്ണുടക്കി. താഴെ എഴുതിയിരിക്കുന്ന പേര് പഴക്കം മൂലം കുറെ മാഞ്ഞുപോയിരുന്നു. എങ്കിലും കഷ്ടപ്പെട്ട് ഞാന്‍ അതു വായിച്ചെടുത്തു.

mashe ...

സലിം റയ്യാന്‍ said...

വാല്മീകി ഇത്റ നന്നായി എഴുതുെമന്ന് എനിക്കു ഇപ്പഴാണ് മനസ്സിലായത്. കലക്കി.

ജ്യോനവന്‍ said...

രസിച്ചു.
എങ്ങനെ തുള്ളിക്കളിക്കുന്നു ഭാഷ!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ രസകരമായി....അവതരണം

sandoz said...

ബജാജിന്റെ സ്കുട്ടറുകള്‍ ഒരു കുരിശ് തന്നേണ്..
ക്ലെച്ച് വിട്ടാല്‍ എടുത്ത് ചാടും പാമ്പ്..
എന്തായാലും സണ്ണിയെന്ന കുരിശ് അതോട് കൂടി ഒഴിഞല്ലോ... ‍
വാല്‍മീകാ...2008ഇന്റെ തുടക്കം കെങ്കേമം..

നിലാവര്‍ നിസ said...

ഭാഷ അമ്പരപ്പിക്കുന്നല്ലോ..

ഒരു “ദേശാഭിമാനി” said...

ഇതുമാതിരിയുള്ള കഥകളൊക്കെ എഴുതി എന്റെ ഗൌരവം കളയാനുള്ള പുറപ്പാടാണല്ലേ!

രസ്സമായിട്ടുണ്ട്! :)

മന്‍സുര്‍ said...

വാല്‍മീകി കഥ പറയുബോല്‍

എത്ര മനോഹരമായി പരഞ്ഞിരിക്കുന്നു ഒരു കൊച്ചു സംഭവം
പടപ്പക്കരയിലേക്കുള്ള ദൂരം കുണ്ടറയില്‍ നിന്നും അല്‍പ്പ്മെങ്കിലും കഥയില്‍ ഒരു ശാന്തമായൊഴുകും പുഴ പോലെ..വളവും തിരിവുമില്ലാതെ
ഹാസ്യത്തിന്‍ മേമ്പൊടികള്‍ പരത്തി ഒഴുകി...
ചുണ്ടില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഒരു ചിരി സമ്മാനിച്ചു പറഞ്ഞ രസികന്‍ കഥ.... നിക്‌സണും..സണ്ണിയും..വള്ളക്കാരനുമൊക്കെ നമ്മുക്കരിക്കിലൂടെ കടന്നു പോയി....

ഫുള്‍ഫോമില്‍....ക്ലാപ്പ്‌ ക്ലാപ്പ്‌ ചേതക്കുമായി....പാഞ്ഞു വന്ന....വാട്ടര്‍ സ്കൂട്ടര്‍ കഥ പറചിലുകളുടെ വഴി കാട്ടുന്നു...

പ്രിയ സ്നേഹിത അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

പൈങ്ങോടന്‍ said...

വെളച്ചിലെടുക്കാതെ വണ്ടി തിരിക്കെടാ...
അണ്ണന്‍ ഇത്ര ധൈര്യശാലിയാണെന്ന് ഇപ്പോളാ അറിഞ്ഞേ!!!ഹി ഹി ഹി
പുതുവര്‍ഷ സ്കൂട്ടര്‍ പോസ്റ്റ് കൊള്ളാം...

നാടോടി said...

അടിപൊളി....

പപ്പൂസ് said...

"നീ നമ്മുടെ കരുണാകരന്റെ മോനല്ലേ?"
"ഏയ്, ഞാനാ ടൈപ്പല്ല".

വാല്‍മീകീ, എടുക്കട്ടെ ഒരു കൊടം ഒസീയാറ്?
ഗലക്കി.... :)

RR said...

ചിരിപ്പിച്ചു :)

krish | കൃഷ് said...

വാല്‍മീകി, എഴുത്ത് കൊള്ളാം. രസിച്ചു. സണ്ണി സ്കൂട്ടര്‍ ഓടിച്ചപ്പോള്‍ വാല്‍മീകിയെ പുറകില്‍ ഇരുത്തിയിരുന്നെങ്കില്‍ സംഭവം എങ്ങിനെയിരിക്കുമെന്ന് ചുമ്മാ ആലോചിച്ചു.
:)

Sherlock said...

ധൈര്യമെല്ലാം അപ്പോ വെള്ളപ്പൊറത്തായിരുന്നല്ലേ?..:)

കൂട്ടിചേര്‍ത്തത്:

"ഇവന്മാരുടെ ഫോട്ടോ കണ്ട് ഇങ്ങനെ പേടിച്ചാല്‍ ഇവന്മാരെ നേരിട്ട് കണ്ടാലോ..."

“സാറേ ഒരു രണ്ടെണ്ണം പിടിപ്പിച്ചാല്‍ പിന്നെ ഇവനല്ല സാറിന്റെ പിതാശ്രീ വന്നാലും എനിക്കു പുല്ലാ..”

ഠിം ഠിം...:)

ജൈമിനി said...

നട്ട് കൈമോശം വന്ന അണ്ണാനെപ്പോലെ - സെന്‍സറു ചെയ്ത എഴുത്താണല്ലേ വാല്‍മീകീ... അടിപൊളി!

പ്രയാസി said...

“ഭൂമി സൂര്യനെ പകുതി വലം വച്ചു. ഒരു പകല്‍. ഒരു സുഹൃത്തിന്റെ ഓഫീസില്‍ ഉണ്ടായ ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് പരാതി കൊടുക്കാന്‍ സുഹൃത്തിനോടൊപ്പം കുണ്ടറ പൊലീസ് സ്റ്റേഷനില്‍ പോയതായിരുന്നു. സുഹൃത്ത് എസ്.ഐ യുടെ മുറിയിലേക്ക് കയറിപ്പോയപ്പോള്‍ പൊലീസ് സ്റ്റേഷന്റെ സൗന്ദര്യം ആസ്വദിക്കാം എന്നു കരുതി ഞാന്‍ അവിടെ കണ്ട ചുവര്‍ചിത്രങ്ങള്‍ നോക്കി നടക്കവേ...“

ഹ,ഹ

അല്ലാതെ സ്ണ്ണിച്ചായനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചതിനു പേല ചൊമന്നോണ്ടു പോയതല്ല..

വാലുമാക്രി.. നന്നായി മാഷെ..ചേതക്കിന്റെ ഗുണം ഞാനും കുരെ അനുഭവിച്ചിട്ടുണ്ട്..

സാന്‍ഡോക്കു ഒരു കൂട്ടായി..
പപ്പൂസ്.ഓ.സി.ആര്‍..

അല്ല ഇവന്മാര്‍ക്കീ കൊടത്തിന്റെ കണക്കെ ഉള്ളൊ..!?

ഞാന്‍ പൊക്കും..! മൂന്നു തരം..;)

അച്ചു said...

നല്ല കിടു വിവരണം മാഷെ....നന്നായി രസിച്ചു...

Gopan | ഗോപന്‍ said...

വാല്‍മീകി മാഷേ..
തുടക്കത്തെ ജിങ്കിള്‍ അടിപൊളി..
ഇതിന്‍റെ ബാക്കി കൂടെ എഴുതുക..
പിന്നെ പടപ്പക്കര വിശേഷം ഇഷ്ടപ്പെട്ടു ...
സ്നേഹത്തോടെ
ഗോപന്‍

Unknown said...

ഞാന്‍ ഏതു ഭാഗം പേസ്റ്റും എന്നാ ഓര്‍ക്കുന്നത്..
ആദ്യാവസാനം വി.ക.ട.സരസ്വതിച്ചേച്ചി തകര്‍ത്തു...അവസാനം സെന്റിയാക്കാന്‍ പോണോന്നൊരു സംശയം തോന്നിയിരുന്നു.
പക്ഷേ പണി പറ്റിച്ചില്ലാ...:-)

ദേവന്‍ said...

ഇതുവരെ എഴുതിയതില്‍ വച്ച് ഏറ്റവും നല്ല പോസ്റ്റ് വാല്‍മീകിയേ
കലക്കന്‍ പോസ്റ്റ്, പകരം കല എടുത്ത പടപ്പക്കരയുടെ ഒരു പടം മതിയെങ്കില്‍ ദാണ്ടേ
സുന്ദരതീരം... കല എടുത്തത്

സന്തോഷത്തോടെ, മറ്റൊരു കുണ്ടറക്കാരന്‍

കാപ്പിലാന്‍ said...

അടി പൊളിയാ മാഷേ, ഞാന്‍ കുറച്ചു താമസിച്ചു ഇത് വായിക്കാന്‍ .. അങ്ങു ഷെമീര്...
പിന്നെ അക്ഷര തെറ്റുണ്ടെന്നു പറയരുത്

asdfasdf asfdasdf said...

അടിപൊളി പോസ്റ്റ് .
വിവരണം നന്നായി.

മൂര്‍ത്തി said...

കാണാന്‍ ഇത്തിരി വൈകി..എഴുതൂ ഇനിയും..

ഏ.ആര്‍. നജീം said...

മാഷേ സംഭവം കലക്കീ, ഇത്ര ശുദ്ധനായിരുന്നു അല്ലെ... ഒന്നു വിരട്ടിയപ്പോഴേയ്കും 11 കിലോമീറ്റര്‍ ഓടി അയാളെ കൊണ്ടാക്കി പരോപകാരം ചെയ്തല്ലോ... :)

അല്ല ആ സണ്ണിച്ചയന്‍ എങ്ങിനാ പോലീസ് സ്‌റ്റേഷനിലെ നോട്ടീസ് ബോര്‍ഡില്‍ വന്നത്..? വല്ല ധീരതയ്ക്കുള്ള അവാര്‍ഡ് കൊടുക്കുന്നവരുടെ ചിത്രമായിരുന്നോ അവിടെ...?

ഹരിശ്രീ said...

വാല്‍മീകി മാഷെ,

2008 ലെ ആദ്യ പോസ്റ്റ് കൊള്ളാം...

നല്ല വിവരണം

Vish..| ആലപ്പുഴക്കാരന്‍ said...

ഇപ്പോളാ ഈ വഴി വരാന്‍ പറ്റിയത്..
കൊള്‍ലാം കേട്ടോ..
:)

ഉപാസന || Upasana said...

"നീ നമ്മുടെ കരുണാകരന്റെ മോനല്ലേ?" പുള്ളിക്ക് ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിളുമില്ല.
ഞാന്‍ അത്ര മോശമാണോ എന്ന് തെല്ലു ചിന്തിച്ചു ഞാന്‍ പറഞ്ഞു. "ഏയ്, ഞാനാ ടൈപ്പല്ല".

പൊളിറ്റിക്കല്‍ കോമഡി, പേഴ്സണല്‍ ആയും ചേരും ;)

ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ ഉള്ള പോസ്റ്റ്.
അവസാനമൊരു കിരീടം ടച്ച്.
ഒക്കെ നന്നായി
:)
എന്നും സ്നേഹത്തോടെ
ഉപാസന

ഓ. ടോ: ചേതക് ലാണ്‍ ആദ്യം കയറി പയറ്റിയത്. പ്രശ്നമൊന്നുമുണ്ടായില്ല. തമ്പിടെ യെസ്ഡിയില്‍ കേറാന്‍ ധൈര്യം തന്നത് അവനാണ്,ചേതക്

സജീവ് കടവനാട് said...

ഗൊള്ളാം ഗൊള്ളാം. യെവനൊക്കെയാണ് കൂട്ടെന്ന് പറഞ്ഞ് ബ്ലൊഗര്‍മാരെ വിരട്ടാന്‍ നോക്കല്ലേ. ഇതിലും വലിയ വില്ലന്മാരെ ഓടിച്ചുവിട്ടതാ...
പിന്നേയ്, പ്രൊഫൈലിലെ ഇരുളിന് കട്ടി ഇച്ചിരി കൂട്യോന്നൊരു...

കാവലാന്‍ said...

സൂപ്പര്‍ അവതരണം അടിപൊളി.

കൊച്ചുത്രേസ്യ said...

നിങ്ങളു പുലിയാണല്ലോ മാഷേ.. പ്രശസ്തരുമായിട്ടൊക്കെയാ കമ്പനി അല്ലേ..

എന്നിട്ട്‌ ബാക്കി കഥ കൂടി പറ..ആ ഫോട്ടോ നോക്കി 'അയ്യോ ഇതു നമ്മടേ സണ്ണിച്ചായനല്ലേ.. എന്ന്‌ ഉറക്കെ ആത്മഗതിച്ചില്ലേ'..അതിനു ശേഷമുള്ള ആ കദനകഥ :-))

Santhosh said...

കൊള്ളാം, വാല്‍മീകി... രസിച്ചു!

പുട്ടാലു said...

കുതിര മുനമ്പ്‌ വരെ പോകാം പക്ഷെ, ഒരു കണ്ടീഷന്‍ ആരുടെയും ശല്യമില്ലാതെ കുറച്ചു നേരം ഉറങ്ങാന്‍ കഴിയുമെങ്കില്‍ മാത്രം...............
നന്നായിട്ടുണ്ട്‌.

ഹാരിസ് said...

സഖാവെ,എന്റെ പോസ്റ്റില്‍ കമന്റിട്ടില്ലായിരുന്നെങ്കില്‍
ഈ കനി എനിക്കു നഷ്ട്ടമായേനെ.
നന്ദി,രാപാതിരാ നേരത്തെ ഈ ആലിംഗനത്തിന്

Arun Jose Francis said...

അത് തകര്‍ത്തു... :-)

ഗീത said...

വാല്‍മീകീ, കലക്കിയിട്ടുണ്ട്.
വാല്‍മികിയുടെ ‘അപാരധൈര്യത്തെ’ കുറിച്ച് കണ്ടപ്പോള്‍ത്തന്നെ പോലീസിനുമനസ്സിലായല്ലോ!!

Sharu (Ansha Muneer) said...

അയ്യയ്യോ...ഞാന്‍ വരാന്‍ ഒത്തിരി വൈകി പോയി....
അടിപൊളി.... നര്‍മ്മം ചേര്‍ത്ത് നന്നായി അവതരിപ്പിച്ചിരിക്കുന്നു.... :)

ശ്രീവല്ലഭന്‍. said...

"ആണച്ചായാ... ഞാന്‍ പോയിട്ട് നാളെ കാലത്ത് വരാം."

ഇപ്പോഴാ ഇതു കണ്ടത്. ഹെന്റമ്മോ. വളരെ നല്ല വിവരണം. നര്‍മം നന്നായ്‌ വഴങ്ങുന്നു.

Shades said...

Ayyooo..
chirichu chirich njaan marichu...

ലേഖാവിജയ് said...

നന്നായിരിക്കുന്നു..ആശംസകള്‍.

d said...

കൊള്ളാം..

ഒടുക്കം പോലീസ് സ്റ്റേഷനില്‍ ചെന്ന കഥ പറഞ്ഞപ്പോ നായകന്‍ അവിടെ ജോലിയില്‍, വലിയ നിലയില്‍ എന്നൊക്കെ പറയാന്‍ പോകുവാന്ന് വിചാരിച്ചു... പക്ഷേങ്കില് ശരിക്കും ഞെട്ടിച്ചു കളഞ്ഞു കേട്ടോ!!